Posted On
date_range Updated On
date_range ആറ്റിങ്ങൽ ബസ് സ്റ്റാന്‍ഡില്‍ വിദ്യാർഥികളുടെ കൂട്ടത്തല്ല്
ആറ്റിങ്ങൽ: ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. ഇന്നലെ വൈകുന്നേരമാണ് വിവിധ സ്‌കൂളുകളിലെ കുട്ടികൾ തല്ലുണ്ടാക്കിയത്. കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.
ബസ് സ്റ്റാൻഡിൽ തിരക്കുള്ള ബസുകളിലേക്ക് ഓടിക്കയറിയും വിദ്യാർഥികൾ തല്ല് തുടർന്നു. ഇടക്കിടെയുണ്ടാകുന്ന തല്ലിൽ യാത്രക്കാരും ജീവനക്കാരും ഒരുപോലെ വലഞ്ഞിരിക്കുകയാണ്. ഓടുന്ന ബസുകളിൽ ഇടിച്ച് വീണും വിദ്യാർഥികൾക്ക് പരിക്കുകൾ സംഭവിക്കുന്നുണ്ട്.
സംഭവസ്ഥലത്തേക്ക് പൊലീസ് എത്തുമ്പോഴേക്കും വിദ്യാർഥികൾ ഓടിയൊളിക്കുന്നു. ആറ്റിങ്ങൾ ബസ് സ്റ്റാന്‍ഡിലെ പതിവ് കാഴ്ചയാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു. സെപ്റ്റംബറില്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.