മോഷണശ്രമം നടന്ന തോമസ്​ ചാഴികാടൻ എം.പിയുടെ വീട്ടിൽ പൊലീസ്​ പരിശോധന നടത്തുന്നു

തോമസ് ചാഴികാടൻ എം.പിയുടെ വീട്ടിൽ മോഷണശ്രമം

കോട്ടയം: തോമസ് ചാഴികാടൻ എം.പിയുടെ കോട്ടയം എസ്.എച്ച് മൗണ്ടിലെ വീട്ടിൽ മോഷണശ്രമം. വ്യാഴാഴ്ച പുലർച്ച 4.30ഓടെയാണ് സംഭവം. വീട്ടിന്‍റെ ജനൽചില്ല് തകർക്കുന്ന ശബ്ദം കേട്ട് എം.പിയുടെ ഭാര്യ എത്തിയപ്പോൾ മോഷ്ടാവ് മതിൽചാടി രക്ഷപ്പെടുകയായിരുന്നു. ജനൽ കുത്തിത്തുറക്കാനും ശ്രമം നടത്തി.

എം.പിയുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പോർച്ചിൽ കിടന്ന കാറിന്‍റെ ഡാഷിലെ പേപ്പറുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. കാറിൽനിന്ന് താക്കോൽ എടുത്ത് വീട് തുറക്കാൻ ശ്രമിച്ചതിന്‍റെ ലക്ഷണങ്ങളുണ്ട്. കാറിന്‍റെ ഡോർ പൂട്ടിയിരുന്നില്ലെന്ന് ഗാന്ധിനഗർ പൊലീസ് പറഞ്ഞു.

മുറ്റത്തുള്ള പ്ലാസ്റ്റിക് ടാങ്കിലൂടെ മോഷ്ടാവ് രണ്ടാം നിലയിലേക്ക് കയറാൻ ശ്രമിച്ചതായും പൊലീസ് സംശയിക്കുന്നു. വീട്ടിൽ ആളില്ലെന്ന് കരുതി മോഷണത്തിന് എത്തിയതാകാമെന്നാണ് നിഗമനം.

വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. എം.പിക്കൊപ്പം ഡൽഹിയിലായിരുന്ന ഭാര്യ ആൻ ജേക്കബ് മൂന്നുദിവസം മുമ്പാണ് നാട്ടിലെത്തിയത്. തോമസ് ചാഴികാടൻ അമേരിക്കയിലാണ്.

Tags:    
News Summary - Attempted robbery at the house of Thomas Chazhikadan MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.