തോമസ് ചാഴികാടൻ എം.പിയുടെ വീട്ടിൽ മോഷണശ്രമം; വീട്ടിലുണ്ടായിരുന്നത് ഭാര്യ മാത്രം

കോട്ടയം: തോമസ് ചാഴികാടൻ എം.പിയുടെ കോട്ടയം എസ്.എച്ച് മൗണ്ടിലെ വീട്ടിൽ മോഷണശ്രമം. വ്യാഴാഴ്ച പുലർച്ച 4.30ഓടെയാണ്​ സംഭവം. വീട്ടിന്‍റെ ജനൽചില്ല് തകർക്കുന്ന ശബ്ദം കേട്ട് എം.പിയുടെ ഭാര്യ എത്തിയപ്പോൾ മോഷ്ടാവ്​ മതിൽചാടി രക്ഷപ്പെടുകയായിരുന്നു. ജനൽ കുത്തിത്തുറക്കാനും ശ്രമം നടത്തി.

എം.പിയുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പോർച്ചിൽ കിടന്ന കാറിന്‍റെ ഡാഷിലെ പേപ്പറുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. കാറിൽ നിന്ന്​ താക്കോൽ എടുത്ത് വീട് തുറക്കാൻ ശ്രമിച്ചതിന്‍റെ ലക്ഷണങ്ങളുണ്ട്. കാറിന്‍റെ ഡോർ പൂട്ടിയിരുന്നില്ലെന്ന്​ ഗാന്ധിനഗർ പൊലീസ്​ പറഞ്ഞു.

മുറ്റത്തുള്ള പ്ലാസ്റ്റിക് ടാങ്കിലൂടെ മോഷ്ടാവ്​ രണ്ടാം നിലയിലേക്ക് കയറാൻ ശ്രമിച്ചതായും പൊലീസ്​ സംശയിക്കുന്നു​. വീട്ടിൽ ആളില്ലെന്ന് കരുതി മോഷണത്തിന്​ എത്തിയതാകാമെന്നാണ് നിഗമനം.

വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. എം.പിക്കൊപ്പം ഡൽഹിയിലായിരുന്ന ഭാര്യ ആൻ ജേക്കബ്​ മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. തോമസ്​ ചാഴികാടൻ അമേരിക്കയിലാണ്​.

Tags:    
News Summary - Attempted robbery at the house of Thomas Chazhikadan MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.