ഗുരുവായൂർ: മാധ്യമങ്ങളെ ഉപയോഗിച്ച് എല്‍.ഡി.എഫ് സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ ബി.ജെ.പിയും യു.ഡി.എഫും ശ്രമിക്കുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എളമരം കരീം പറഞ്ഞു.
വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.എസ്. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എന്‍.കെ. അക്ബര്‍, കെ.കെ. രാമചന്ദ്രന്‍, നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, കെ.എന്‍. ഗോപിനാഥ്, യു.പി. ജോസഫ്, സി. സുമേഷ്, എ.എസ്. മനോജ്, കെ.കെ. പ്രസന്നകുമാരി, ആര്‍.വി. ഇഖ്ബാല്‍, എല്‍. രമേശന്‍, ഫ്രാന്‍സിസ് വി. ആന്‍റണി, ജയ രാജേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.