കൊച്ചി: കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ കോണ്‍ഗ്രസ് ശ്രമം. കോട്ടയം കുറുവിലങ്ങാടില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ഫ്രാൻസിസ്സ് മരങ്ങാട്ടുപിള്ളി, അഡ്വ.ജിൻസൺ ചെറുമല എന്നിവരെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥലത്ത് മുഖ്യമന്ത്രി എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കൊച്ചിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കസ്റ്റഡിയിലായത്. തോപ്പുംപടി ബി.ഒ.ടി പാലത്തിൻ കരിങ്കൊടി പ്രതിഷേധത്തിന് തയാറായി നിൽക്കുകയായിരുന്നു ഇവർ. പള്ളുരുത്തിയിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വരുന്നതിനിടെ പ്രതിഷേധിക്കാനായിരുന്നു പദ്ധതി. കോൺഗ്രസ് പ്രവർത്തകരായ ഏഴ് പേരെയാണ് പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ എടുത്തവരെ പള്ളുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.