Posted On
date_range Updated On
date_range തൃക്കാക്കരയിൽ കള്ളവോട്ടിന് ശ്രമം
കൊച്ചി: തൃക്കാക്കരയിൽ കള്ളവോട്ടിന് ശ്രമം. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നിയിലാണ് കള്ളവോട്ടിന് ശ്രമമുണ്ടായത്. പൊന്നുരുന്നിയിലെ സി.കെ.സി സ്കൂളിൽ 66ാം ബൂത്തിലെ വോട്ടറായ പ്രവാസി ടി.എം. സഞ്ജുവിന്റെ പേരിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്.
യു.ഡി.എഫ് പ്രവർത്തകർ ഇയാളെ തടഞ്ഞു നിർത്തി. പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ യു.ഡി.എഫ് ഔദ്യോഗികമായി തന്നെ പരാതി നൽകിയിട്ടുണ്ട്.
ടി.എം സഞ്ജുവിന്റെ പേരിൽ സഞ്ജു നായരാണ് വോട്ടു ചെയ്യാനെത്തിയത്. ഇയാളുടെ തിരിച്ചറിയൽ കാർഡ് വ്യാജമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
തൃക്കാക്കരയിൽ എൽ.ഡി.എഫ് കള്ളവോട്ടിന് ശ്രമിക്കുമെന്ന് നേരത്തെ യു.ഡി.എഫ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.