അശ്ലീല സന്ദേശമയച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റിൽ

കൽപറ്റ: പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയിൽ യുവാവ് അറസ്റ്റിൽ. വെള്ളമുണ്ട കാഞ്ഞായി റഷീദ് (35) ആണ് അറസ്റ്റിലായത്.

മൊബൈല്‍ ഫോണ്‍ വഴിയാണ് യുവാവ് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടികളുടെ അശ്ലീല വിഡിയോകൾ പൊലീസ് കണ്ടെത്തി. പോക്‌സോ, ഐ.ടി നിയമങ്ങള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Tags:    
News Summary - Attempt to Rape Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.