തിരുവനന്തപുരം: മേയ് ഒന്നിന് തൊഴിലാളി ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കുമെന്ന് ഐ.എൻ.ടി.യു.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യുദ്ധക്കെടുതികൾ രാജ്യത്തും സംസ്ഥാനത്തും വ്യാപകമാണ്. ഇന്ധനക്ഷാമവും വിലക്കയറ്റവും തൊഴിൽനഷ്ടവും സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലും വ്യാപകമായി. എല്ലാ യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കാൻ ഭരണകൂടങ്ങളോട് അഭ്യർഥിക്കുന്ന ‘സ്റ്റോപ് ദി വാർ’ മുദ്രാവാക്യം മുഴക്കി എല്ലാ ജില്ലകളിലും പ്രാദേശിക തലങ്ങളിലും പ്രകടനങ്ങളും യോഗങ്ങളും നടത്തുമെന്നും ഐ.എൻ.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി വി.ആർ. പ്രതാപൻ അറിയിച്ചു.
ഐ.എൻ.ടി.യു.സിയുടെ അംഗീകാരമില്ലാതെ രൂപവത്കരിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കും. സംഘടനക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കാനും ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ പി. ബിജു, എ.കെ. സനിൽ, ജില്ല ജനറൽ സെക്രട്ടറി കെ.എം. അബ്ദുൽസലാം എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.