Posted On
date_range Updated On
date_range തൊടുപുഴയിൽ ആയുധശേഖരവുമായി ഒരാൾ പിടിയിൽ
തൊടുപുഴ: ഇടുക്കി ഉടുമ്പൂരിൽ വന്‍ ആയുധശേഖരവുമായി ഒരാൾ പിടിയിൽ. ഉപ്പുകുന്ന് സ്വദേശി പ്രവീണിനെയാണ്(44) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് വ്യാജമദ്യം നിർമിക്കാനുപയോഗിക്കുന്ന കോടയും പൊലീസ് കണ്ടെടുത്തു. ഉപ്പുകുന്ന് സി.കെ കവല ഭാഗത്ത് പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് നാടന്‍ തോക്കുകളും, തിരകളും, തോക്ക് നിർമാണസാമഗ്രികളും പൊലീസ് പിടിച്ചെടുത്തത്.
13 തോട്ട, 32 ഇരമ്പു കടുക്ക, നൂറ് കണക്കിന് ഇരുമ്പ് ബോളുകൾ, ഗൺ പൗഡർ എന്നിവയാണ് കണ്ടെടുത്തത്. കൂടാതെ വ്യാജമദ്യം നിർമിക്കനുപയോഗിക്കുന്ന 25 ലിറ്റർ കോട പൊലീസ് നശിപ്പിച്ചു. ഇയാൾ മുമ്പും ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ആയുധങ്ങൾ നിർമിച്ചതിന് പിന്നിലെ ലക്ഷ‍്യവും പൊലീസ് അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.