കേന്ദ്ര മന്ത്രിമാർക്കു മുന്നിൽ പ്രതിഷേധിക്കാൻ ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സർവകലാശാലക്കുമുന്നിൽ പ്രതിഷേധിക്കാനെത്തിയ 10 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ (36), മുഹമ്മദ് റാഫി (23), അബ്ദുൽ റഷീദ് (26), രോഹിത്ത് (26), സിബിൻ (32), സാദിഖ് (34), ജതീഷ് (35), വിനീത് (32), മനോജ് കുമാർ (35) തുടങ്ങിയവരാണ് അറസ്റ്റിലായത്.

സർവകലാശാലയിൽ ഇന്നലെ നടന്ന ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രിമാർ എത്തിയിരുന്നു. മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടി തടസ്സപ്പെടുത്താനുള്ള സാധ്യത മുൻനിർത്തിയാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. സർവകലാശാലക്കു മുന്നിലെത്തിയ പ്രവർത്തകരെ രാവിലെ മുൻകരുതൽ തടവിലാക്കുകയായിരുന്നു. രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.

Tags:    
News Summary - Attempt to protest in front of Union Ministers; Youth Congress workers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.