വേണാട് എക്സ്പ്രസിൽ വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമം, പ്രതി പിടിയിൽ; അതിക്രമം വർക്കലയിൽ വച്ച്

തിരുവനന്തപുരം: ട്രെയിനിൽ യാത്ര ചെയ്ത നിയമ വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച ആൾ പിടിയിൽ. സംഭവത്തിൽ വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്സിലാണ് സംഭവം.

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വര്‍ക്കലയില്‍ വച്ചാണ് വിദ്യാർഥിനിയെ പ്രതി കടന്നുപിടിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ പ്രതി അപമര്യാദയായി പെരുമാറിയെന്ന് യുവതി റെയിൽവേ പൊലീസിൽ പരാതിപ്പെട്ടു.

ശേഷം പിതാവിനൊപ്പം പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി പരാതി നൽകി. തമ്പാനൂര്‍ സ്‌റ്റേഷനിൽവച്ച് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പെൺകുട്ടിയുടെ വിശദമൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൃശ്ശൂരിലെ ലോ കോളജിലാണ് വിദ്യാർഥിനി പഠിക്കുന്നത്. 

Tags:    
News Summary - Attempt to molest student on Venad Express, accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.