Posted On
date_range Updated On
date_range യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ
മുണ്ടക്കയം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. കോരുത്തോട് വില്ലേജ് ഓഫിസിന് സമീപം വലിയവീട്ടിൽ വി.എസ്. സനൂപിനെയാണ് (37) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
അമ്പലക്കുന്ന് സ്വദേശിയായ യുവാവിനെ കോരുത്തോട് വില്ലേജ് ഓഫിസിന് സമീപം കല്ല് ഉപയോഗിച്ച് ഇയാൾ ആക്രമിക്കുകയായിരുന്നു. കൂടാതെ യുവാവിന്റെ സഹോദരനെയും ആക്രമിച്ചു. ഇവര്‍ തമ്മില്‍ പണിക്കൂലി സംബന്ധമായ മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് മുണ്ടക്കയം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.