സിറിൽ വിനീത്
Posted On
date_range Updated On
date_range യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
അടിമാലി: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാളറ പഴമ്പിള്ളിച്ചാൽ വിലങ്ങ്കല്ലിങ്കൽ സിറിൽ ജോസഫ് (32), വാളറ പഴമ്പിള്ളിച്ചാൽ പിടിയാറ വീട്ടിൽ വിനീത് ചന്ദ്രസേനൻ (35) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
നേര്യമംഗലം പുതിയവീട്ടിൽ വേലായുധനെ (39) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മൂവരും മദ്യപിച്ചിരുന്നു. ഇതിനിടയിലുണ്ടായ തർക്കത്തിൽ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആഴത്തിൽ മുറിവേറ്റ വേലായുധൻ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.