Posted On
date_range Updated On
date_range ആദിവാസി യുവതി അട്ടപ്പാടി ചുരത്തിൽ പ്രസവിച്ചു
പാലക്കാട്: ആദിവാസി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ അട്ടപ്പാടി ചുരത്തിൽ പ്രസവിച്ചു. മുക്കാലി കരുവാലി സ്വദേശി സൗമ്യയാണ് പ്രസവിച്ചത്.
ഇന്ന് പുലർച്ചെ സൗമ്യക്ക് പ്രസവവേദന ഉണ്ടാകുകയായിരുന്നു. തുടർന്ന് വീടിന് സമീപത്തുനിന്നും ജീപ്പ് വിളിച്ച് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു പ്രസവം.
ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.