പാലക്കാട്: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട അട്ടപ്പാടി പീഡനകേസിലെ പ്രതി പിടിയിൽ. െപാലീസ് വാഹനത്തിൽ നിന്ന് രക്ഷപ്പെട്ട വീനസ് രാജിനെയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വരുേമ്പാഴാണ് വീനസ് രാജ് രക്ഷപ്പെട്ടത്. കാഞ്ഞിരപ്പുഴ പുഞ്ചോല ഭാഗത്ത് നിന്നാണ് വീനസ് രാജിനെ പൊലീസ് പിടികൂടിയതെന്നാണ് വിവരം.
വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് വീനസ് രാജ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിലുൾപ്പെട്ട നാലുപ്രതികളെ മണ്ണാർക്കാട് മജിസ്േട്രറ്റ് മുമ്പാകെ ഹാജരാക്കാൻ കൊണ്ടു വന്നതായിരുന്നു. ബാക്കി എട്ട് പ്രതികളെ പാലക്കാട് ഒന്നാം ക്ലാസ് സെഷൻസ് അഡീഷനൽ കോടതിയിൽ ഹാജരാക്കാൻ വാനിൽ ഇരുത്തിയിയിരുന്നു. ഇതിനിടെയാണ് വീനസ് രാജ് പൊലീസിെൻറ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.
അട്ടപ്പാടിയിൽ പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 12 പേരെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാരിയായി പ്രവർത്തിച്ച ആനക്കട്ടി സ്വദേശി ഇന്ദുമതി (19), ആനക്കട്ടി രതീഷ് (20), നെല്ലിപ്പതി ഊരിലെ ശിവകുമാർ (22), വീനസ് രാജ് (20), കാരറ ഊരിലെ മണികണ്ഠൻ (20), താഴെ സാമ്പാർകോട് ഊരിലെ രാംരാജ് (20), സുധീഷ് (21), ഭൂതിവഴി ഊരിലെ രാജേഷ് (25), എം. കുമാർ (23), അരവിന്ദ് (22), കാരയൂർ ഈശ്വരൻ (20), നെല്ലിപ്പതി എം. കുമാർ (23) എന്നിവരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.