കൊച്ചി: വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതികളെ സാഹസികമായി കീഴടക്കുന്നതിനിടെ പൊലീസുകാർക്കുനേരെ ആക്രമണം. തമിഴ്നാട് ശിവഗംഗ മനമദുരൈ ഉദൈകുളം സ്വദേശി പോൾ കണ്ണൻ (28), ആലിൻകുളം ഊതിക്കുളം സായ് രാജ് (22) എന്നിവരാണ് പൊലീസിനെ ബിയർകുപ്പികൊണ്ട് ആക്രമിച്ചത്.
സംഭവത്തിൽ എറണാകുളം ഈസ്റ്റ് ട്രാഫിക് എസ്.ഐ അരുൾ, എ.എസ്.ഐ റെജി എന്നിവർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചളിക്കവട്ടം വായനശാല റോഡിന് സമീപത്തുനിന്നാണ് പ്രതികൾ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞത്.
വിവരമറിഞ്ഞ് പി.ജെ. ആന്റണി റോഡിലൂടെ പ്രതികൾ വരുന്നതറിഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന അരുൾ, റെജി എന്നിവർ കീഴ്പ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെ ബിയർകുപ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൂടുതൽ പൊലീസുകാർ ചേർന്നാണ് പ്രതികളെ കീഴടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.