ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്​ വെട്ടേറ്റു

എടക്കര: വാക്കേറ്റത്തെ തുടര്‍ന്ന് പോത്തുകല്‍ മുണ്ടേരിയില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്​ വെട്ടേറ്റു. ഡി.വൈ.എഫ്.ഐ മുണ്ടേരി യൂനിറ്റ് വൈസ് പ്രസിഡൻറ്​ മൂത്തേടത്ത് മുജീബ് റഹ്മാന്‍ എന്ന റജിക്കാണ് (36) വെട്ടേറ്റത്. തടയുന്നതിനിടെ കൈവിരലിന് വെ​ട്ടേറ്റ മുജീബ് റഹ്​മാനെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് മുണ്ടേരി സ്വദേശി വാളപ്ര ഷൗക്കത്തിനെ (56) പോത്തുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥ് കസ്​റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നാരങ്ങാപ്പൊയില്‍ ബദല്‍ സ്കൂളില്‍ നടന്ന മൂന്നാം വാര്‍ഡ് മുണ്ടേരി ഗ്രാമസഭ യോഗത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇരുവരും തമ്മില്‍ വീണ്ടുമുണ്ടായ വാക്കേറ്റമാണ് കത്തികൊണ്ടുള്ള ആക്രമണത്തില്‍ കലാശിച്ചത്.


Tags:    
News Summary - attacked dyfi leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.