ടി.പി. ചന്ദ്രശേഖരൻ വധക്കേസ്​ മുഖ്യസാക്ഷിക്കു നേരെ അക്രമശ്രമം

പാ​നൂ​ർ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ മു​ഖ്യ​സാ​ക്ഷി​ക്കു​നേ​രെ പാ​റാ​ട്ട്​ അ​ക്ര​മ​ശ്ര​മം. മു​ഖ്യ​സാ​ക്ഷി​യാ​യ ക​ണ്ണ​ങ്കോ​ട് വ​ത്സ​നു​നേ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പാ​റാ​ട് പെ​ട്രോ​ൾ പ​മ്പി​ൽ​വെ​ച്ച് അ​ക്ര​മ​ശ്ര​മം ന​ട​ന്ന​ത്.

ബൈ​ക്കി​ൽ എ​ത്തി​യ മൂ​ന്നം​ഗ സം​ഘം വ​ത്സ​ൻ സ​ഞ്ച​രി​ച്ച ബൈ​ക്ക് ച​വി​ട്ടി​വീ​ഴ്ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ളു​ക​ൾ കൂ​ടി​യ​തോ​ടെ അ​ക്ര​മി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ സി.​പി.​എം പാ​നൂ​ർ ഏ​രി​യ ക​മ്മി​റ്റി അം​ഗം പി.​കെ. കു​ഞ്ഞ​ന​ന്ത​നെ​തി​രെ നി​ർ​ണാ​യ​ക മൊ​ഴി ന​ൽ​കി​യ​ത് വ​ത്സ​നാ​യി​രു​ന്നു. മൊ​ഴി​ന​ൽ​കി​യ വ​ത്സ​ൻ, ബാ​ബു എ​ന്നി​വ​ർ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.