എ.ഡി.ജി.പിയുടെ മകളുടെ മർദനം: െപാലീസ്​ ഡ്രൈവർക്ക്​ സാരമായ പരിക്കെന്ന്​​ മെഡിക്കൽ റിപ്പോർട്ട്​

തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ്​കുമാരി​​​െൻറ മകൾ സ്​നിക്​തയുടെ മർദനത്തിൽ പൊലീസ്​ ഡ്രൈവർക്ക്​ സാരമായ പരിക്കേറ്റതായി മെഡിക്കൽ റിപ്പോർട്ട്​. മർദനമേറ്റ പൊലീസ്​ ഡ്രൈവർ ഗവാസ്​ക്കറു​െട കഴുത്തി​െല കശേരുക്കൾക്ക്​ ചതവേറ്റിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​. 

പ്രഭാതസവാരിക്കായി എ.ഡി.ജി.പിയുടെ മകളെ കൊണ്ടുപോയപ്പോൾ അവിടെവെച്ച്​ മൊബൈൽ ഫോൺ കൊണ്ട്​​ കഴുത്തിനും മുതുകത്തും മർദിച്ചെന്നാണ്​ ഡ്രൈവറുടെ പരാതി. സു​ദേഷ് കു​മാ​റി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് സ്വ​ദേ​ശി​യാ​യ ഗ​വാ​സ്ക​റാ​ണ് സ്‌നിക്തക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്.

വ്യാഴാഴ്​ച രാവിലെ പ്രഭാതസവാരിക്കായി എ.ഡി.ജി.പിയുടെ ഭാര്യ​െയയും മകള്‍ സ്‌നിക്ത​െയയും പൊലീസ്​ വാഹനത്തിൽ കനകക്കുന്നില്‍ കൊണ്ടുവന്നപ്പോഴാണ്​ സംഭവം. 

അതിനിടെ, പൊലീസ്​ ഡ്രൈവർക്ക്​ മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട്​ ഡി.ജി.പി ലോക്​ നാഥ്​ ബെഹ്​റ പൊലീസ്​ അസോസിയേഷനുകളുടെ അടിയന്തരയോഗം വിളിച്ചു ചേർത്തിട്ടുണ്ട്​. 

Tags:    
News Summary - Attack on Police Driver: Injury Serious - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.