(പ്രതീകാത്മക ചിത്രം)

ടോള്‍പ്ലാസക്കു സമീപം കാർയാത്രക്കാരായ കുടുംബത്തിനുനേരെ ആക്രമണം

പാലക്കാട്: വാളയാര്‍ ടോള്‍പ്ലാസക്കുസമീപം കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനുനേരെ ആക്രമണം. പാലക്കാട്ടുനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കോയമ്പത്തൂര്‍ സ്വദേശി ശിഹാബിന്റെ കുടുംബത്തിനുനേരെയാണ് ആക്രമണമുണ്ടായത്.

ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ശിഹാബിന്റെ വാഹനം ഓവര്‍ടേക്ക് ചെയ്ത് ക്രോസ് ചെയ്തുനിര്‍ത്തിയ വാഹനത്തിൽനിന്ന് ഇറങ്ങിയവർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ശിഹാബിന്റെ കാലിനും മറ്റും പരിക്കേറ്റിട്ടുണ്ട്. കാറിന്റെ ചില്ലുകളും സംഘം കല്ലെറിഞ്ഞു തകര്‍ത്തു.

സംഭവത്തില്‍ രണ്ടുപേരെ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ രക്ഷപ്പെട്ടതായി പറയുന്നു.

Tags:    
News Summary - Attack on family traveling in car near toll plaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.