ആദിവാസി വിദ്യാർഥിയെ മർദിച്ചെന്ന പരാതി; വാച്ച്മാന് സസ്പെൻഷൻ

തിരുവനന്തപുരം: ഡെസ്കിലടിച്ച് താളമിട്ടതിന് ആദിവാസി വിദ്യാർഥിയെ മർദിച്ചെന്ന പരാതിയെത്തുടർന്ന് വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റലിലെ വാച്ച്മാനെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ പട്ടിക വർഗ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

അടിച്ചിൽതൊട്ടി ഊരുനിവാസിയായ പത്താം ക്ലാസുകാരനാണ് തിങ്കളാഴ്ച രാവിലെ മർദനമേറ്റത്. വാച്ച്മാനായ മധു മുളവടി കൊണ്ട് പുറത്ത് അടിക്കുകയായിരുന്നെന്ന് വിദ്യാർഥി പറഞ്ഞു. കുട്ടി ചികിത്സയിലാണ്. സംഭവത്തിൽ പൊലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും റിപ്പോർട്ട് തേടുമെന്ന് ബാലാവകാശ കമീഷൻ അറിയിച്ചു.

Tags:    
News Summary - Attack against tribal student; Watchman Suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.