കൊച്ചി: മുത്തൂറ്റ് ഫിനാൻസിെൻറ എറണാകുളം ഹെഡ് ഓഫിസിന് മുന്നിൽ പ്രതിഷേധം കനക്കുന ്നതിനിടെ എം.ഡിയുടെ കാറിനുനേരെ കല്ലേറ്. എം.ഡി ജോർജ് അലക്സാണ്ടർ ചൊവ്വാഴ്ച രാവില െ ഒമ്പതോടെ ബാനർജി റോഡിലെ ഹെഡ് ഓഫിസിലേക്ക് വരുേമ്പാൾ ഹൈകോടതി ജങ്ഷന് സമീപമാ ണ് സംഭവം. വലിയ കോൺക്രീറ്റ് കല്ലുകൊണ്ടുണ്ടായ ഏറിൽ ഇദ്ദേഹം സഞ്ചരിച്ച ഇന്നോവ കാറിെൻറ ചില്ലുകൾ പൂർണമായും തകർന്നു. ചില്ലുപാളികൾ തുളച്ചു കയറി തലക്ക് പരിക്കേറ്റ ജോർജ് അലക്സാണ്ടറെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എം.ഡിയും സ്ഥാപനത്തിലെ മറ്റ് ഉദ്യോഗസ്ഥരും അഞ്ചു കാറിലായി ഒരുമിച്ച് നീങ്ങുേമ്പാഴാണ് കല്ലേറുണ്ടായത്. പരിക്കേറ്റ എം.ഡിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും സമരക്കാർ തടഞ്ഞതായി മുത്തൂറ്റ് പി.ആർ.ഒ ബാബു ജോൺ പറഞ്ഞു. സി.ഐ.ടി.യുവിെൻറ ആളുകളാണ് കല്ലെറിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തെക്കുറിച്ച് സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കല്ലെറിഞ്ഞത് സി.ഐ.ടി.യു തൊഴിലാളികളല്ലെന്നാണ് നേതൃത്വത്തിെൻറ വിശദീകരണം.
യൂനിയൻ സെക്രട്ടറി ഉൾെപ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ കഴിഞ്ഞ ബുധനാഴ്ച മുതൽ സി.ഐ.ടി.യുവിെൻറ നേതൃത്വത്തിൽ പണിമുടക്ക് തുടങ്ങിയിരുന്നു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള അനിശ്ചിതകാല സമരത്തിനിടെ മാനേജ്മെൻറിനൊപ്പം നിൽക്കുന്ന ജീവനക്കാരെ എം.ഡി ജോർജ് അലക്സാണ്ടറുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പ്രത്യേക വാഹനങ്ങളിൽ ഹെഡ് ഓഫിസിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ഇത് സംഘർഷത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.