ഏഷ്യാനെറ്റ് ആലപ്പുഴ ബ്യൂറോക്ക് നേരെ ആക്രമണം

ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആലപ്പുഴ ബ്യൂറോ ഓഫീസിനു നേരെ ആക്രമണം. വ്യാഴാഴ്ച പുലർച്ചെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്ന കാർ അക്രമികൾ അടിച്ചുതകർത്തു. സംഭവം നടക്കുമ്പോൾ ബ്യൂറോയിലെ റിപ്പോർട്ടർ ടി.വി പ്രസാദ് ഓഫീസിലുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ആക്രമണത്തെക്കുറിച്ച് സർക്കാർ അന്വേഷിക്കണമെന്ന് രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് പുറത്തുവിട്ട വാർത്തകളുടെ പ്രത്യാഘാതമാണ് ആക്രമണമെന്ന് കെ.യു.ഡബ്ളിയു.ജെ സംസ്ഥാന സെക്രട്ടറി സി. നാരായണൻ വ്യക്തമാക്കി.

Tags:    
News Summary - Attack against Asianet Alapuzha bureau-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.