നടിയെ ആക്രമിച്ച സംഭവം: ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കും –പിണറായി

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ  ആക്രമിച്ചകേസില്‍ ഗൂഢാലോചനയില്ലെന്ന അഭിപ്രായം സർക്കാറിനില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട്. ഗൂഢാലോചന ഉൾപ്പെടെയുള്ളവ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കേസ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംഭവത്തിൽ പൊലീസ് കൃത്യമായി ഇടപെട്ടു. ശക്​തമായ അന്വേഷണം നടക്കുന്നുണ്ട്​. പൊലീസ് പ്രതികളെ പിടികൂടിയെന്നും ആരെയും രക്ഷപെടാൻ അനുവദിക്കില്ലെന്നും പിണറായി വ്യക്തമാക്കി. സത്യസന്ധമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നായിരുന്നു അടിയന്തര പ്രമേയത്തിലെ ആവശ്യം. എം.എല്‍.എമാരായ പി.ടി തോമസ്, അനൂപ് ജേക്കബ്, ടി.എ അഹമ്മദ് എന്നിവരാണ് അടിയന്തരപ്രമേയത്തിന്​ അനുമതി തേടിയത്.

 

Tags:    
News Summary - attack against actress- investigation on conspiracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.