വടകര(കോഴിക്കോട്): എ.ടി.എം വിവരങ്ങളും പിന്‍ നമ്പറും ചോര്‍ത്തി നടക്കുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഡല്‍ഹിയിലേക്ക്. കഴിഞ്ഞദിവസം വടകരയില്‍ അറസ്റ്റിലായ വില്യാപ്പള്ളി പടിഞ്ഞാറെ കണ്ടിയില്‍ ജുബൈര്‍ (33), കായക്കൊടി മഠത്തുംകണ്ടി എം.കെ. ഷിബിന്‍ (23) എന്നിവര്‍ റിമാൻഡിലാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ, ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള മൂന്നു കൂട്ടുപ്രതികളെ കണ്ടെത്തുക. ഇക്കഴിഞ്ഞ ഫെബ്രുവരി 10 മുതല്‍ 16 വരെ വടകരയിലെ വിവിധ ലോഡ്ജുകളില്‍ താമസിച്ചാണ് ഡൽഹിയിലുള്ള മൂവർസംഘം തട്ടിപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 23 മുതലാണ് വടകരയിലെ വിവിധ ബാങ്കുകളുടെ അക്കൗണ്ടുകളില്‍നിന്നും ഉടമകൾ അറിയാതെ പണം പിന്‍വലിച്ചതായി ഫോണുകളിൽ സന്ദേശംവന്നത്. 30 പരാതികളാണ് വടകര സ്റ്റേഷനില്‍ ലഭിച്ചത്. നിലവില്‍ അറസ്റ്റിലായവര്‍ക്ക് പിന്‍വലിച്ച പണത്തില്‍നിന്നുള്ള വിഹിതം ഗൂഗിള്‍ പേ വഴി കൈമാറിയിട്ടുണ്ട്.
ഡല്‍ഹിയിലെ സംഘത്തിനു പിന്നില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ ഇടനിലക്കാരുണ്ടോയെന്നതുള്‍പ്പെടെ അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 10 മുതല്‍ 16 വരെ വടകര പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ പഞ്ചാബ് നാഷനല്‍ ബാങ്കിന്‍റെയും എസ്.ബി.ഐയുടെയും എ.ടി.എം കൗണ്ടറില്‍നിന്നാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഈ സമയത്ത് ഈ രണ്ട് എ.ടി.എം കൗണ്ടറിലെത്തിയവര്‍ എത്രയും വേഗം പിന്‍ നമ്പര്‍ മാറ്റണമെന്ന് പൊലീസ് പറഞ്ഞു.
ഡിവൈ.എസ്.പി മൂസ വള്ളിക്കാടനാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. ആദ്യ പരാതി കിട്ടിയപ്പോള്‍ നിസ്സാരമായി കണ്ട പൊലീസ്, രണ്ടാം പരാതിമുതല്‍ ഗൗരവത്തിലെടുക്കുകയായിരുന്നു. കൂടുതല്‍ പണം നഷ്ടപ്പെടുന്നതിനു മുമ്പ് പ്രതികളിലേക്കെത്താൻ കഴിഞ്ഞതിൻെറ ആശ്വാസത്തിലാണ് അന്വേഷണസംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.