എ.ടി.എം കവർച്ച ശ്രമം: യുവാവ് അറസ്റ്റിൽ

എടത്വ: എ.ടി.എം കവർച്ചശ്രമത്തിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. എടത്വ പാലത്തിനു താഴെ പുറമ്പോക്കിൽ താമസിക്കുന്ന സത്യവേലാണ് (19) അറസ്റ്റിലായത്.ഞായറാഴ്ച രാത്രിയാണ് സംഭവം. ബറോഡ ബാങ്ക് എടത്വ ശാഖയുടെ സമീപത്തെ എ.ടി.എം കൗണ്ടർ കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തിങ്കളാഴ്ച രാവിലെ ജീവനക്കാർ ബാങ്കിൽ എത്തിയപ്പോഴാണ് എ.ടി.എം തുറക്കാൻ ശ്രമം നടന്നതായി അറിഞ്ഞത്.തുടർന്ന് ബ്രാഞ്ച് മാനേജർ പൊലീസിൽ പരാതിപ്പെട്ടു. എ.ടി.എം കൗണ്ടറിലെ സി.സി ടി.വി ദൃശ്യത്തിൽനിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് പാലക്കാട് റെയിൽവേ പുറമ്പോക്കിൽനിന്നാണ് പിടികൂടിയത്.

എടത്വ സി.ഐ കെ.ബി. ആനന്ദബാബു, എസ്.ഐമാരായ എസ്. അരുൺ, സെബാസ്റ്റ്യൻ ജോസഫ്, എ.എസ്.ഐ സജികുമാർ, സീനിയർ സി.പി.ഒമാരായ സുനിൽ കുമാർ, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - ATM Robbery Attempt: Youth Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.