ദുബൈ: സാമ്പത്തിക ഇടപാട് കേസുകളെ തുടർന്ന് മൂന്നു വർഷമായി ദുബൈ ജയിലിൽ കഴിഞ്ഞിരുന്ന പ്രമുഖ വ്യവസായിയും അറ്റ്ലസ് ജ്വല്ലറി ഗ്രൂപ് ചെയർമാനുമായ എം.എം. രാമചന്ദ്രൻ (77) മോചിതനായി. കേസ് നൽകിയ ബാങ്കുകളുമായി ഉണ്ടാക്കിയ ധാരണകളെ തുടർന്നാണ് മോചനം സാധ്യമായത്.
എന്നാൽ, ഒത്തുതീർപ്പു വ്യവസ്ഥകളെന്താണെന്നോ അദ്ദേഹം ഇപ്പോൾ എവിടെയാണെന്നോ വ്യക്തമല്ല. ഇതു സംബന്ധിച്ച് ബന്ധുക്കൾ മാധ്യമങ്ങളോട് പ്രതികരിക്കുന്നുമില്ല. കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട് രാമചന്ദ്രൻ.
2015 നവംബർ 12നാണ് തൃശൂർ സ്വദേശിയായ രാമചന്ദ്രനെ ദുബൈ കോടതി മൂന്നുവര്‍ഷം തടവിനു വിധിച്ചത്. അതിനുമുമ്പ് ഏറെ നാളായി അദ്ദേഹം പൊലീസ് കസ്റ്റഡിയിലായിരുന്നു. വ്യവസായ വികസനത്തിനായി 15 ബാങ്കുകളിൽനിന്നായി 550 ദശലക്ഷം ദിര്‍ഹം (ഏകദേശം 1,000 കോടി രൂപ) വായ്പയെടുത്ത് തിരിച്ചടവില്‍ വീഴ്ചവരുത്തി എന്നതായിരുന്നു കേസ്.
15 ബാങ്കുകളുടെയും അധികൃതർ സംയുക്തമായി യു.എ.ഇ സെൻട്രൽ ബാങ്കിനെ സമീപിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിലും കേരളത്തിലുമായി അമ്പതോളം ജ്വല്ലറികളും റിയൽ എസ്റ്റേറ്റ് സംരംഭങ്ങളും ആശുപത്രികളുമെല്ലാം രാമചന്ദ്രെൻറ അറസ്റ്റോടെ തകർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.