അത്തോളിയിൽ പുഴയില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: അത്തോളി തോരായി കടവിനടുത്ത് പുഴയില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. തിരുമംഗലത്ത് മൂത്തോറ​​െൻറ മൃതദേഹമാണ്​ കടവിനടുത്ത് വെച്ച്  പുലര്‍ച്ചെ കിട്ടിയത്. അത്തോളി പൊലീസെത്തി നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം കൊയിലാണ്ടി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി​. 

വെള്ളിയാഴ്​ച മീൻ പിടിക്കുന്നതിനിടെ മൂത്തോറൻ ഇടിമിന്നലേറ്റ് പുഴയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തുടർന്ന് അഗ്​നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്ന്​ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പുലർച്ചെ കടവിനോട് ചേർന്ന് മൃതദേഹം അടിയുകയായിരുന്നു. 

ഭാര്യ: വിലാസിനി. മക്കൾ: ഷിബി, ഷിദീഷ്, ഷിജില. മരുമക്കൾ: ഷിജി ഷിദീഷ്, ബാബു, രൂപേഷ്. സഹോദരങ്ങൾ: രവി, ബാലൻ, കൃഷ്ണൻ, കല്യാണി, ലീല.

Tags:    
News Summary - atholi dead body found in river -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.