Posted On
date_range Updated On
date_range പീഡനം; യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: സൗഹൃദം സ്ഥാപിച്ച് ഒരുമിച്ചുള്ള ഫോട്ടോകൾ എടുത്തശേഷം, ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കൊടുമൺ അങ്ങാടിക്കൽ തെക്ക് റോസ് ഹൗസിൽ മോൻകുട്ടൻ എന്ന എസ്. അരുണാണ് (33) കൊടുമൺ പൊലീസ് പിടിയിലായത്.
2020 ഡിസംബറിലാണ് ആദ്യം യുവതിയെ വീടിനു സമീപമുള്ള ആൾതാമസമില്ലാത്ത വീട്ടിൽവെച്ച് പീഡിപ്പിച്ചത്. തുടർന്ന്, അടൂരിലെ ലോഡ്ജിലെത്തിച്ചും പീഡിപ്പിച്ചു. പിന്നീടും ഭീഷണി തുടർന്നപ്പോൾ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.