പി.വി. അന്‍വറിന് 52.21 കോടി രൂപയുടെ ആസ്തി; എം.സ്വരാജിന്‍റെ ആസ്തി 63.89 ലക്ഷം രൂപ

മലപ്പുറം: നിലമ്പൂര്‍ ഉപ​തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്‍ എം.എല്‍.എ പി.വി. അന്‍വറിന്‍റെ സ്ഥാവര ജംഗമ ആസ്തികളുടെ മൊത്തം മൂല്യം 52.21 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. നാമനിർദ്ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് ഇക്കാര്യമുള്ളത്.

അന്‍വറിന്‍റെ കൈവശമുള്ളത് 25,000 രൂപയാണ്. രണ്ട് ഭാര്യമാരുടെ കൈവശവും 10,000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വില വരുന്ന 150 പവന്‍ ആഭരണം ഓരോ ഭാര്യമാരുടെ പക്കലുമുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അന്‍വറിനുള്ളത്. 34.07 കോടിയുടെ സ്ഥാവര ആസ്തിയുമുണ്ട്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്‍റെ ജംഗമ ആസ്തി. 16.94 കോടി രൂപയുടെ ബാധ്യതയും.

എല്‍.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന്‍റെ ആകെ ആസ്തി 63.89 ലക്ഷം രൂപയാണ്. ഭാര്യയുടെ ആസ്തി -94.91 ലക്ഷം. സ്വരാജിന്‍റെ കൈവശമുള്ളത് 1,200 രൂപ. ഭാര്യയുടെ കൈവശം 550 രൂപ. സ്വരാജിന് വാഹനമില്ല. ഭാര്യയുടെ പേരില്‍ രണ്ട് വാഹനങ്ങളുണ്ട്. വില കൂടിയ ആഭരണങ്ങളില്ല. ഭാര്യയുടെ കൈവശം 200 ഗ്രാമിന്‍റെ 18 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ട്. സ്വരാജിന്‍റെ ബാങ്കിലെ നിക്ഷേപം 1.38 ലക്ഷം രൂപയാണ്. ആകെ ബാധ്യത ഒമ്പത് ലക്ഷം. ഭാര്യയുടെ പേരിലുള്ള ബാധ്യത 25.46 ലക്ഷമാണ്.



 

Tags:    
News Summary - Assets of candidates contesting the Nilambur by-election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.