തിരുവനന്തപുരം: നിയമസഭ സമ്മേളനം വിളിക്കാൻ ഗവർണറോട് ശിപാർശചെയ്യാൻ പ്രത്യേക മന്ത്രിസഭായോഗം വെള്ളിയാഴ്ച ചേരും. 27 മുതൽ ഡിസംബർ 13 വരെയാണ് സമ്മേളനം. നേരത്തെ 26ന് സഭ വിളിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഒരുദിവസം കൂടി നീട്ടി.
പുനർനിർമാണത്തിൽ കൃഷി അടക്കം നാല് മേഖലകളെ കൂടി ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷിക്ക് പുറമെ ജലസേചനം, മത്സ്യബന്ധനം, മലയോരവികസനം എന്നിവയാണ് ഉൾപ്പെടുത്തുക. ഇൗ രംഗത്ത് പ്രവർത്തിക്കുന്നവരെ കൂടി പുനർനിർമാണ ഉന്നതാധികാരസമിതിയിൽ ഉൾപ്പെടുത്തും.
കോഴിക്കോട് സർവകലാശാലയുമായി ബന്ധപ്പെട്ട ഒാർഡിനൻസ് മന്ത്രിസഭ പരിഗണിച്ചിരുന്നു. ഒാർഡിനൻസ് ശിപാർശ ചെയ്യുന്ന മന്ത്രിസഭയിൽ നിയമസഭ വിളിക്കാൻ ആവശ്യപ്പെടാനാകില്ല. തുടർന്നാണ് പ്രത്യേക മന്ത്രിസഭ ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.