അഴിമതിയിൽ നിന്ന്​ ശ്രദ്ധതിരിക്കാനായി ബി.ജെ.പി അക്രമം നടത്തുന്നു -പിണറായി

തിരുവനന്തപുരം: സംസ്​ഥാനത്തെ അതിക്രമങ്ങൾ ബി.ജെ.പി​െക്കതിരായ അഴിമതി ആരോപണങ്ങളിൽ നിന്ന്​ ശ്രദ്ധതെറ്റിക്കാനെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സംസ്​ഥാനത്ത്​ വ്യാപക അതിക്രമങ്ങൾക്ക്​ സാധ്യതയുണ്ടെന്ന്​ ഇൻറലിജൻസ്​​ റിപ്പോർട്ട്​ ഉണ്ടായിരുന്നു​. അത്​ തടയുന്നതിന്​ വേണ്ട ശ്രമങ്ങൾ നടത്തിയിരുന്നെന്നും നിയമസഭയിൽ മുഖ്യമന്ത്രി അറിയിച്ചു. 

സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ മെഡിക്കല്‍ കോഴ കേസ്  പ്രതിപക്ഷമാണ്​ നിയമസഭയില്‍ ഉന്നയിച്ചത്​. വിജിലന്‍സ് അന്വേഷണം പോരെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നുമുള്ള ആവശ്യത്തില്‍, അന്വേഷണം ഗൗരവമായി നടക്കുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബി.ജെ.പിക്ക് എതിരായ പരാതിയില്‍ സി.ബി.ഐ അന്വേഷണത്തിന് തയാറുണ്ടോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. 

ബി.ജെ.പി പ്രവര്‍ത്തകര്‍ വന്‍തോതില്‍ അഴിമതി നടത്തുകയാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ബി.ജെ.പി കിണഞ്ഞു ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയായിരുന്നു ഇക്കാര്യത്തില്‍ വലിയൊരു വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി നടത്തിയത്. മെഡിക്കല്‍ കോഴ കേസില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ബി.ജെ.പി തെറ്റായ മാര്‍ഗം സ്വീകരിക്കുമെന്ന് ഇൻറലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെർവെളിപ്പെടുത്തല്‍. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ കോഴ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ബി.ജെ.പി പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

ബി.ജെ.പി നേതാക്കളുടെ പൊടുന്നനെയുള്ള സാമ്പത്തിക വളര്‍ച്ച അന്വേഷിക്കണമെന്ന് എം. സ്വരാജ് എം.എല്‍.എ ആവശ്യപ്പെട്ടു. ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നിരവധി ബി.ജെ.പി നേതാക്കളുടെ സ്വത്ത് കുറഞ്ഞ കാലയളവിനുള്ളില്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മെഡിക്കല്‍ കോഴ വിവാദത്തി​​​​െൻറ ചുവടുപിടിച്ചാണ് ഇക്കാര്യം പുറത്തുവന്നത്. കൊല്ലത്ത് വ്യാപാരിയില്‍ നിന്ന് ബി.ജെ.പി നേതാക്കള്‍ പണം ചോദിച്ച സംഭവത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. 

14ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഒ​മ്പ​താം സ​മ്മേ​ള​നമാണ്​ ഇന്ന്​ നടക്കുന്നത്​. ആ​ഗ​സ്​​റ്റ്​ 24 വ​രെ സ​മ്മേ​ള​നം നീ​ളും. ജി.​എ​സ്.​ടി, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ബി​ൽ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത്​ ബി​ല്ലു​ക​ളാ​ണ്​ ഇ​ത്ത​വ​ണ സ​ഭ​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വ​രു​ന്ന​ത്. 10​ ദി​വ​സം പൂ​ർ​ണ​മാ​യും നി​യ​മ​നി​ർ​മാ​ണ​ത്തി​നും ര​ണ്ട്​ അ​നൗ​ദ്യോ​ഗി​കാം​ഗ​ങ്ങ​ളു​ടെ കാ​ര്യ​ങ്ങ​ൾ​ക്കും ഒ​രു ദി​വ​സം ധ​ന​കാ​ര്യ​ത്തി​നാ​യു​മാ​ണ്​ നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത്. സ​മീ​പ​കാ​ല​ങ്ങ​ളി​ലു​ണ്ടാ​യ വി​വാ​ദ​ങ്ങ​ൾ പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ ആ​യു​ധ​മാ​ക്കും. 

ജി.​എ​സ്.​ടി​യെ തു​ട​ർ​ന്നു​ണ്ടാ​യ വി​ല​വ​ർ​ധ​ന, രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ, മു​ഖ്യ​മ​ന്ത്രി​യെ ഗ​വ​ർ​ണ​ർ വി​ളി​ച്ചു​വ​രു​ത്തി​യ സം​ഭ​വം, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ നേ​രെ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ​രാ​മ​ർ​ശം, എം. ​വി​ൻ​സ​​​​​​​​​െൻറ്​ എം.​എ​ൽ.​എ​യു​ടെ അ​റ​സ്​​റ്റ്, സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ലെ കു​ത്ത​ഴി​ഞ്ഞ അ​വ​സ്​​ഥ, പ​നി മ​ര​ണം തു​ട​ങ്ങി​യ​വ​യെ​ല്ലാം സ​ഭ​യി​ൽ ഉ​യ​ർ​ന്നു​വ​രും.  

സ​ഭ​യു​ടെ ആ​ദ്യ​ദി​ന​മാ​യ തി​ങ്ക​ളാ​ഴ്​​ച കേ​ര​ള മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം (സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​വേ​ശ​നം ക്ര​മ​പ്പെ​ടു​ത്ത​ലും നി​യ​ന്ത്രി​ക്ക​ലും) ബി​ല്ലി​​​​​​​​​​െൻറ​യും 2017ലെ ​കേ​ര​ള സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ (ഭേ​ദ​ഗ​തി) ബി​ല്ലി​​​​​​​​​​െൻറ​യും അ​വ​ത​ര​ണ​വും സ​ബ്​​ജ​ക്​​ട്​ ക​മ്മി​റ്റി​ക്ക്​ അ​യ​ക്ക​​ണ​മെ​ന്ന ​പ്ര​മേ​യ​ത്തി​​​​​​​​​​െൻറ പ​രി​ഗ​ണ​ന​യും ന​ട​ക്കും. ര​ണ്ടാം ദി​വ​സം 2017ലെ ​കേ​ര​ള ച​ര​ക്ക്​ സേ​വ​ന നി​കു​തി ബി​ല്ലി​​​​​​​​​​െൻറ​യും കേ​ര​ള മോ​േ​ട്ടാ​ർ വാ​ഹ​ന​നി​കു​തി ചു​മ​ത്ത​ൽ (ഭേ​ദ​ഗ​തി) ബി​ല്ലി​​​​​​​​​​െൻറ​യും അ​വ​ത​ര​ണ​വും സ​ബ്​​ജ​ക്​​ട്​ ക​മ്മി​റ്റി​ക്ക്​ അ​യ​ക്ക​ണ​മെ​ന്ന ​പ്ര​മേ​യ​ത്തി​​​​​​​​​​െൻറ പ​രി​ഗ​ണ​ന​യും ന​ട​ക്കും. 

Tags:    
News Summary - Assembly Meeting Starts Today -CM Speaking - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.