വോട്ടിങ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോസ്ഥ രേഖകൾ പരിശോധിക്കുന്നു. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ദൃശ്യം (photo: അഷ്കർ ഒരുമനയൂർ)
കൊച്ചി: സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. എല്ലാ ജില്ലകളിലും പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. നിയോജക മണ്ഡലങ്ങളിൽ തയാറാക്കിയ സെന്‍ററുകളിലൂടെയാണ് പോളിങ് സാമഗ്രികളുടെ വിതരണം.
രാവിലെ ഏഴോടെ ജീവനക്കാർ സെന്‍ററുകളിലെത്തിയിരുന്നു. എട്ടോടെ ഉദ്യോഗസ്ഥർ എത്തിയതോടെ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു.
തൃശൂർ ഗവ.എൻജിനീയറിങ്ങ് കോളേജിൽ പോളിങ്ങ് സാമഗ്രികൾ വാങ്ങിയ ഉദ്യോഗസ്ഥർ സാധനങ്ങൾ ഒത്തുനോക്കുന്നു (photo: ജോൺസൺ വി. ചിറയത്ത്)
സെക്ടറൽ ഓഫിസർമാരുടെ മേൽനോട്ടത്തിലാണ് പോളിങ് സാമഗ്രികൾ അതത് കേന്ദ്രങ്ങളിലെത്തിക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് േപാളിങ് സാമഗ്രികളുടെ വിതരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.