തൃശൂർ: കോൾ പാടത്ത് കുളിക്കാനിറങ്ങിയ അസം സ്വദേശി യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. നെടുപുഴ ചീനിക്കൽ റോഡിൽ പുത്തൻ കോളിൽ കുളിക്കാനിറങ്ങിയ എമിൽ എയിൻഡാണ്(23) മരിച്ചത്. ഞായറാഴ്ച ഉച്ച ഒന്നരയോടെയാണ് യുവാവിനെ കാണാതായത്. ഫയർഫോഴ്സിെൻറയും നാട്ടുകാരുടെയും തിരച്ചിലിൽ വൈകുന്നേരം 4.45 ഒാടെ മൃതേദഹം കണ്ടെത്തി.
തൃശൂർ നഗരത്തിൽ ‘ചിക്കു ട്രേഡേഴ്സ്’ ജീവനക്കാരനാണ്. കടയുടമയുടെ നെടുപുഴയിലെ ഫാം ഹൗസിലാണ് താമസം. അവിടത്തെ ജീവനക്കാരനും സുഹൃത്തുമായ പാലക്കാട് സ്വദേശി ജിജേഷുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു. ജിജേഷ് പെെട്ടന്ന് കരയിലേക്ക് തിരിച്ചു. എന്നാൽ, ദൂരേക്ക് നീന്തിയ എമിൽ കുഴഞ്ഞ് മുങ്ങുകയായിരുന്നുവെന്ന് ജിജേഷ് പൊലീസിൽ മൊഴി നൽകി.
കൈകൾ ഉയർത്തി രക്ഷിക്കാൻ ആവശ്യപ്പെട്ട എമിൽ മുങ്ങുന്നതാണ് കണ്ടതെന്ന് ജിജേഷ് പറഞ്ഞു. നാട്ടുകാർ ഒാടിയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി. കോൾപാടത്ത് ഒഴുക്കുള്ള തോടുണ്ട്. വെള്ളം കയറിയതിനാൽ തോടും പാടവും തിരിച്ചറിയാനാവില്ല. ഇൗ തോട്ടിൽ കുടുങ്ങിയതാവാമെന്ന് കരുതുന്നു.
കഴിഞ്ഞ ദിവസവും എമിലും ഫാം ഹൗസിലെ സുഹൃത്തുക്കളും കോൾപാടത്ത് നീന്തി കുളിച്ചിരുന്നു. അസം ഗോഹട്ടി ശ്വേതാപൂർ സ്വദേശിയായ എമിൽ അവിവാഹിതനാണ്. മൃതേദഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.