അങ്കമാലി: കുന്നുകര എം.ഇ.എസ് കോളജിന് സമീപം വാടകക്ക് താമസിക്കാനെത്തിയ അസം സ്വദേശികളായ കുട്ടികളെ കാണാതായതായി പരാതി. ഷാജഹാന്‍ അലിയുടെ മക്കളായ കരീജുല്‍ ഇസ്ലാം (11), ഇല്യാസ് അലി (ഏഴ്) എന്നിവരെയാണ് ആഗസ്റ്റ് 30 മുതല്‍ കാണാതായത്. പരാതിയെത്തുടര്‍ന്ന് ചെങ്ങമനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹിന്ദി, അസമീസ് ഭാഷകള്‍ സംസാരിക്കും. വിവരം ലഭിക്കുന്നവര്‍ ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 0484 2474057, 9497980466.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.