കൊച്ചി: വൈകല്യം മറന്നും മുഹമ്മദ് ആസിം ദൂരേമറെ താണ്ടി രാഹുൽ ഗാന്ധിയെ കാണാൻ എത്തി. താൻ പഠിച്ച സര്‍ക്കാര്‍ യു.പി സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തണമെന്ന ഒറ്റ ആവശ്യം മാത്രമാണ് ആസിമിന് കോൺഗ്രസ് അധ്യക്ഷെൻറ മുന്നിൽ വെക്കാനുണ്ടായിരുന്നത്. ഏഴാം ക്ലാസിൽ പഠിക്കുന്ന ആസിമിന് ഇരുകൈകളുമില്ല. കാലിനും വൈകല്യമുണ്ട്. അന്തരിച്ച എം.ഐ. ഷാനവാസിെൻറ കൊച്ചിയിലെ വീട് സന്ദര്‍ശിക്കാനെത്തിയ കോൺഗ്രസ് അധ്യക്ഷന്‍ മുന്നിലാണ് കുഞ്ഞ് ആസിം വലിയ ആവശ്യവുമായി എത്തിയത്. കോഴിക്കോട് ഓമശ്ശേരി വെളിമണ്ണ ഗവ.യു.പി സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്താനുള്ള ഹൈകോടതി ഉത്തരവ് നടപ്പാക്കണമെന്ന ആവശ്യമാണ് ആസിഫിനുണ്ടായിരുന്നത്. പിതാവ് മുഹമ്മദ് ഷഹീദിെൻറ തോളിൽ തന്നെ കാത്തിരുന്ന ആസിമിനെ രാഹുല്‍ കൈകളിലെടുത്തു.
രമേശ് ചെന്നിത്തലയില്‍നിന്ന് ആസിമിെൻറ ആവശ്യങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു. വിഷയത്തില്‍ സാധ്യമായതെല്ലാം ചെയ്യാമെന്ന് ഉറപ്പും നൽകി. പഠിച്ച വിദ്യാലയത്തില്‍ ഹൈസ്കൂള്‍ ഇല്ലാത്തതിനാല്‍ ഒരു വര്‍ഷമായി ആസിമിെൻറ പഠനം മുടങ്ങിയിരിക്കുകയാണ്. ശാരീരിക വൈകല്യമുള്ളതിനാലാണ് അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള ഹൈസ്കൂളില്‍ പോകാനാവാത്തത്. തുടര്‍ന്നാണ് വെളിമണ്ണ സ്കൂളില്‍ ഹൈസ്കൂള്‍ അനുവദിക്കണമെന്ന ആവശ്യവുമായി ആസിം രംഗത്തെത്തിയത്. നേരത്തേ ബാലാവകാശ, മനുഷ്യാവകാശ കമീഷനുകളിലും ഇതേ ആവശ്യവുമായി ആസിം എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാറിെൻറ ഉജ്ജ്വലബാല്യം പുരസ്കാരം നേടിയിട്ടുണ്ട് മുഹമ്മദ് ആസിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.