ആലുവ: തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി.സി. ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡി.ഐ.ജി എസ്. സുരേന്ദ്രൻ സമ ർപ്പിച്ച പ്രഥമവിവര റിപ്പോർട്ടിനെ ചൊല്ലി പൊലീസ് സേനയിൽ കടുത്ത അമർഷം. ഇക്കാര്യത്തിൽ പൊലീസ് അസോസിയേഷനും പൊലീസ ് ഓഫിസേഴ്‌സ് അസോസിയേഷനും ഒരേ നിലപാടിലാണ്.
ആരോപണ വിധേയനായ എസ്.ഐയെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും ആരോപ ണമുണ്ട്. തടിയിട്ടപറമ്പ് സ്റ്റേഷനിലെ പൊലീസുകാരിൽനിന്നും രഹസ്യമൊഴിയെടുക്കാതെ പരസ്യമായി മൊഴിയെടുത്തത് ഇതിെൻറ ഭാഗമായാണ്. പരസ്യമായി മൊഴിയെടുത്തതിനാൽ പലതും തുറന്നുപറയാൻ പൊലീസുകാർക്കായില്ല. ഒപ്പം എസ്.ഐയുടെ അടുപ്പക്കാരനായ ഒരു റൈറ്ററും ഡ്രൈവറും അനുകൂലിച്ച് മൊഴി നൽകുകയും ചെയ്തു. മേലുദ്യോഗസ്ഥരുടെ പീഡനത്തിൽ മനംനൊന്ത് സേനാംഗങ്ങൾ ജീവനൊടുക്കുന്ന സ്ഥിതി അതീവ ഗൗരവമാണെന്നും ഇതവസാനിപ്പിച്ചില്ലെങ്കിൽ സേനയുടെ കെട്ടുറപ്പും ആത്മാർഥതയും നഷ്ടമാകുമെന്നും പൊലീസുകാർ പറയുന്നു.
എസ്.ഐയെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയതും പ്രഹസനമാണെന്ന ആക്ഷേപമുണ്ട്. മാസങ്ങൾക്ക് മുമ്പ് എസ്.ഐ കോട്ടയത്തേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അപേക്ഷ പരിഗണിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആരോപണം. കേസ് അന്വേഷിക്കുന്ന ഡി.ഐ.ജി എസ്. സുരേന്ദ്രനാണ് രണ്ട് പേജുള്ള റിപ്പോർട്ട് എ.ഡി.ജി.പിക്ക് സമർപ്പിച്ചത്. എസ്.ഐ കുറ്റക്കാരനാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.
മെഡിക്കൽ അവധിയിലായിരുന്ന ബാബുവിെൻറ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ മെഡിക്കൽ ബോർഡിന് വിടാൻ എസ്.ഐ തീരുമാനിച്ചിരുന്നു. ഇത് മാത്രമാണ് എസ്.ഐ. രാജേഷ് എ.എസ്.ഐക്കെതിരെ സ്വീകരിച്ച നിലപാടെന്നും ഈ കാരണങ്ങളൊന്നും ആത്മഹത്യ പ്രേരണ കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്നുമാണ് റിപ്പോർട്ട്.
അതേസമയം, എസ്.ഐയെ അനുകൂലിക്കുന്നവരിൽനിന്ന് മാത്രം മൊഴിയെടുത്ത് എസ്.ഐയെ സംരക്ഷിക്കുന്ന നടപടിയാണ് അന്വേഷണ സംഘം സ്വീകരിച്ചതെന്ന് അൻവർ സാദത്ത് എം.എൽ.എ ആരോപിച്ചു. തടിയിട്ടപറമ്പ് സ്റ്റേഷനിലെ എല്ലാവരിൽ നിന്നും ഒറ്റക്കൊറ്റക്ക് മൊഴിയെടുക്കാൻ തയാറാവണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.