തിരുവനന്തപുരം: അതിജീവന സമരത്തിന്റെ അടുത്തഘട്ടമെന്ന നിലയിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശ വർക്കർമാർ നടത്തുന്ന 45 ദിവസത്തെ രാപകൽ സമരയാത്രക്ക് തിങ്കളാഴ്ച കാസർകോട്ട്തുടക്കമാകും. രാവിലെ 10ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ സാമൂഹിക പ്രവർത്തകൻ ഡോ. ആസാദ് ഉദ്ഘാടനം ചെയ്യും. ജില്ല സ്വാഗതസംഘം ചെയർമാൻ വി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന സമരയാത്രയിൽ നൂറുകണക്കിന് ആശമാരും കലാസംഘവും അണിചേരും. ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകുക, പെൻഷൻ, ഓണറേറിയത്തിന് ബാധകമാക്കിയ മുഴുവൻ മാനദണ്ഡങ്ങളും പിൻവലിക്കുക, എല്ലാ മാസവും അഞ്ചാം തീയതിക്കകം ഓണറേറിയം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10നാണ് ആശമാർ സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.