'ഗൂഢശ്രമങ്ങളുണ്ടാകാതെ കരുതൽ കണ്ണുകൾ വെക്കണം'; സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് കോട്ടും കുടയും വിതരണം ചെയ്ത് സുരേഷ് ഗോപി

തിരുവന്തപുരത്ത് മഴ തുടരുന്നതിനിടെ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് കോട്ടും കുടയും വിതരണം ചെയ്യുകയും ചെയ്ത് സുരേഷ് ഗോപി. ആശാവർക്കർമാർക്ക് നേരെ ഗൂഢശ്രമങ്ങളൊന്നുമുണ്ടാകാതെ കരുതൽ കണ്ണുകൾ വെക്കണമെന്ന് സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഡൽഹിയിൽ വിഷയം ഉന്നയിക്കുമെന്നും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദമായി ചർച്ച ചെയ്യുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു.

നേരത്തെ സുരേഷ് ഗോപി സമരവേദി സന്ദർശിച്ചിരുന്നു. സമരത്തിന് പിന്തുണയുമായാണ് സുരേഷ് ഗോപി ആശാവർക്കർമാരെ നേരിൽ കണ്ടത്. സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ട ആവശ്യമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ സമരത്തിന്റെ ഭാഗമല്ലെന്നും സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പെയ്ത മഴ കൊള്ളാതിരിക്കാന്‍ ആശാവര്‍ക്കര്‍മാര്‍ ടാര്‍പോളിന്‍ ഷീറ്റ് മറച്ചുകെട്ടിയിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പൊലീസ് അത് മാറ്റുകയായിരുന്നു.

Tags:    
News Summary - Asha Workers Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.