Posted On
date_range Updated On
date_range ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ വയോധിക മരിച്ച നിലയിൽ; ഫ്ലാറ്റിൽ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്ന്
കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ വയോധിക മരിച്ച നിലയിൽ. ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ഫ്ലാറ്റിലാണ് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 63 കാരിയായ ചന്ദ്രികയാണ് മരിച്ചത്. 12ാം നിലയിൽ നിന്ന് ഇവർ താഴേക്ക് ചാടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭർത്താവിനൊപ്പം ദുബായിൽ താമസിക്കുന്ന ഇവർ ചികിത്സയ്ക്കായാണ് കൊച്ചിയിൽ എത്തിയത്. രാവിലെ നടക്കാൻ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ഇവരുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.