നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആര്യനാട്​ അണിയിലക്കടവ്​ സ്വദേശി മിഥുന്‍റെ ഭാര്യ ആദിത്യയാണ്​ മരിച്ചത്​. 23 വയസായിരുന്നു. ഒന്നരമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

ഇന്ന്​ രാവിലെ പത്ത്​ മണിയോടെയാണ്​ ആദിത്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. മരണത്തിൽ അസ്വാഭാവികതയുണ്ടോയെന്ന്​ അറിയുന്നതിനായി പൊലീസ്​ യുവതിയുടെ ഫോൺകോളുകൾ പരിശോധിക്കുന്നുണ്ട്​. ഇൻക്വസ്റ്റ്​ നടപടികൾക്ക്​ ശേഷം മൃതദേഹം പോസ്റ്റ്​മാർട്ടത്തിനായി മാറ്റി.

Tags:    
News Summary - As the bride hangs at her husband's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.