യു.ഡി.എഫിന് ജയം ഉറപ്പ്; അൻവറിന് മറുപടി പറയാനില്ല -ആര്യാടൻ ഷൗക്കത്ത്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം ഉറപ്പാണെന്ന് ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. നേതാക്കളുടെ പ്രസ്താവനകളിൽ നിന്നും അത് വ്യക്തമാണ്. എല്ലാ പഞ്ചായത്തുകളിലും തനിക്ക് ലീഡ് ലഭിക്കുമെന്നും ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരിൽ വോട്ടെണ്ണൽ നടക്കാനിരിക്കെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്.

ക്രോസ്​വോട്ടിങ് നടന്നുവെന്ന പി.വി അൻവറിന്റെ ആരോപണത്തിന് മറുപടി പറയാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. അൻവറിന്റെ ഒരു ആരോപണത്തിനും താൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഇതിനും അതുപോലെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണെന്ന് വി.എസ് ജോയിയും പറഞ്ഞു.

ഭരണവിരുദ്ധതരംഗം നിലമ്പൂരിൽ പ്രതിഫലിക്കും. കുറഞ്ഞത് 10,000 വോട്ടിനെങ്കിലും യു.ഡി.എഫ് ജയിക്കുമെന്നും വി.എസ് ജോയ് പറഞ്ഞു. വോട്ടെണ്ണലിന് തൊട്ട് മുമ്പായിരുന്നു വി.എസ് ജോയിയുടേയും പ്രതികരണം. 

Tags:    
News Summary - Aryadan Shoukath press meet on nilambur election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.