അരുവിക്കര ഡാം തുറന്നത് മുന്നൊരുക്കമില്ലാതെയെന്ന വാദം തള്ളി മന്ത്രി

തിരുവനന്തപുരം: അരുവിക്കര ഡാം തുറന്നത് മുന്നൊരുക്കമില്ലാതെയെന്ന മേയറുടെ വാദം തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഡാം തുറന്നത് ആലോചിച്ചെടുത്ത നടപടിയാണ്. വെള്ളപ്പൊക്കത്തിന് കാരണം കനത്ത മഴയാണെന്നും മന്ത്രി പറഞ്ഞു.

 

വെള്ളപ്പൊക്കമുണ്ടായതിൽ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനവുമായി നേരത്തെ മേയർ കെ. ശ്രീ കുമാർ രംഗത്തെത്തിയിരുന്നു. അരുവിക്കര അണക്കെട്ട് തുറന്നു വിടുമ്പോൾ ജില്ല ഭരണകൂടത്തിൽ നിന്ന്​ മുന്നറിയിപ്പ്​ ലഭിച്ചില്ല. അണക്കെട്ട് തുറന്നു വിടുന്ന കാര്യം നേരത്തേ അറിയിച്ചിരുന്നുവെങ്കിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ, മുന്നറിയിപ്പ്​ നൽകിയ ശേഷമാണ്​ അണക്കെട്ട് തുറന്നതെന്ന്​ തിരുവനന്തപുരം കലക്​ടർ കെ. ഗോപാലകൃഷ്​ണൻ പ്രതികരിച്ചു. വീഴ്​ച പറ്റിയിട്ടില്ല. എല്ലാ പ്രോ​ട്ടോകോളുകളും പാലിച്ചിട്ടുണ്ടെന്നും കലക്​ടർ അറിയിച്ചു. അണക്കെട്ട് തുറക്കുന്ന കാര്യം പ്രോ​​ട്ടോകോൾ അനുസരിച്ച്​ നഗരസഭയേയു​ം അറിയിച്ചിരുന്നു​. നഗരത്തിൽ വെള്ളക്കെട്ടുണ്ടാവാൻ കാരണം അണക്കെട്ട് തുറന്നതല്ല. എന്തുകൊണ്ടാണ്​ മേയർ ഇത്തരത്തിൽ പ്രതികരിച്ചതെന്ന്​ അറിയില്ലെന്നുമാണ് ജില്ല കലക്​ടർ പറഞ്ഞത്.

Tags:    
News Summary - aruvikkara dam opened arguments-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.