ലോകകപ്പിൽ കോളടിച്ച് 'മുട്ട'

കൊച്ചി: ലോകകപ്പ് ഫുട്ബാളിന്‍റെ വരവോടെ മുട്ട വിപണിയിൽ വില ഉയരുന്നു. കോഴിമുട്ടക്ക് ഒരു രൂപയിലേറെയും താറാവ് മുട്ടക്ക് ഒരു രൂപയുമാണ് ഒരുമാസത്തിനിടെ വർധിച്ചത്. ലോകകപ്പ് പ്രമാണിച്ച് ഗൾഫിൽനിന്ന് മുട്ടക്ക് വൻതോതിൽ ഓർഡർ ലഭിച്ചതോടെയാണ് വില ഉയരുന്നത്.

ഒക്ടോബർ ആദ്യം മൊത്ത വിപണിയിൽ 4.55 രൂപ ആയിരുന്നു ഒരു കോഴിമുട്ടയുടെ വില. ഇപ്പോഴത് 5.70 രൂപ ആയി. ചില്ലറ വിൽപനക്കാർ 6.50 വരെ ഈടാക്കുന്നു. താറാവ് മുട്ട ഒന്നിന് എട്ട് രൂപയിൽനിന്ന് ഒമ്പതായി. ചില്ലറ വിപണിയിൽ 10 രൂപക്ക് മുകളിൽ വിലയുണ്ട്.

ഗൾഫിൽനിന്ന് തമിഴ്നാട്ടിലെ വ്യാപാരികൾക്ക് അഞ്ച് കോWith the arrival of World Cup football, the price of eggs rises in the marketടി കോഴിമുട്ടക്കാണ് ഓർഡർ ലഭിച്ചത്. സംസ്ഥാനത്തേക്ക് കോഴിമുട്ട എത്തുന്നത് തമിഴ്നാട്ടിലെ നാമക്കലിൽനിന്നാണ്. പ്രതിദിനം മൂന്നര കോടിയോളം മുട്ടയാണ് നാമക്കലിൽ ഉൽപാദിപ്പിക്കുന്നത്.

ക്രിസ്മസ് കാലം പൊതുവെ മുട്ട വിപണിയിൽ വില ഉയരാറുണ്ടെന്ന് വ്യാപാരികൾ പറയുന്നു. അതിനാൽ ഇനിയും വില ഉയരാനാണ് സാധ്യത. മുട്ടയുടെ ലഭ്യതക്ക് കുറവില്ലെന്ന് എറണാകുളത്തെ മുട്ട മൊത്ത വ്യാപാരിയായ സി.ജെ. ജോർജ് 'മാധ്യമ'ത്തോട് പറഞ്ഞു. ഡിമാൻഡ് കൂടിയതാണ് വില വർധനക്ക് കാരണം.

ഇടക്ക് വില കുറഞ്ഞതിനാൽ മീഡിയം ലെവൽ ഉൽപാദകർ ഫാമുകൾ അടച്ചിട്ടിരുന്നു. വൻകിട ഫാമുകൾ മാത്രമാണ് ഇപ്പോഴുള്ളത്. പൊടുന്നനെ ഡിമാൻഡ് കൂടിയെങ്കിലും ഉൽപാദനത്തിൽ അതനുസരിച്ച് പെട്ടെന്ന് വർധന ഉണ്ടാക്കാൻ കഴിയാത്തതിനാൽ വില ഉയരാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - arrival of World Cup football-price of eggs rises in the market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.