സ്കൈ പദ്ധതിയിലൂടെ 1200 ഓളം പേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞു- പി. രാജീവ്

കൊച്ചി: സ്കൈ പദ്ധതിയിലൂടെ 1200 ഓളം പേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞുവെന്ന് മന്ത്രി പി. രാജീവ്. സ്കിലിംഗ് കളമശ്ശേരി യൂത്ത് (സ്കൈ) ഭാഗമായി സംഘടിപ്പിച്ച നാലാമത് തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ സ്കിൽ ഡെവലപ്പ്മെന്റ് സെൻററിനും പകൽ വീട് നിർമാണത്തിനുമായി 25 ലക്ഷം രൂപ കൈമാറിയെന്ന് മന്ത്രി പറഞ്ഞു. വർക്ക് നിയർ ഹോം തുടങ്ങാൻ ഉള്ള സംവിധാനങ്ങൾ ആയി കഴിഞ്ഞു, കൊച്ചി സർവകലാശയിൽ സ്ഥാപിക്കുന്ന സ്കിൽ ഡെവലപ്പ്മെന്റ് ഹബ്, കെ ഡെസ്ക് മുഖാന്തരം സ്ഥാപിക്കുന്ന ജില്ലാ സ്കിൽ ഡെവലപ്മെന്റ് സെന്റർ, ഗവൺമെന്റ് പോളി ടെക്നിക് കോളജിൽ തുടങ്ങുന്ന ജോബ് സ്റ്റേഷൻ, വിവിധ കമ്പനികൾ എന്നിവ മുഖേന നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിന് പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

300 ഓളം പേർ പങ്കെടുത്ത തൊഴിൽമേളയിൽ 2500 ഇൽ പരം ഒഴിവുകളിലേക്കായിരുന്നു അഭിമുഖം നടന്നത്. കൊങ്ങോർപ്പിള്ളി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷത വഹിച്ചു. കെ ഡെസ്ക് മെമ്പർ, സെക്രട്ടറി ഡോ.പി.വി. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി.

ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ് ,വൈസ് പ്രസിഡന്റ് ലത പുരുഷൻ, കരുമാല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ആയ യേശുദാസ് പാറപ്പിള്ളി, രവീന്ദ്രൻ,ജില്ലാ യുവജന സമിതി കോഓർഡിനേറ്റർ രഞ്ജിത്ത്, എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Around 1200 people have been provided employment through the Sky project - P. Rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.