അർജുനായുള്ള ഹേബിയസ് കോർപ്പസ് ഹരജി തീർപ്പാക്കി

കൊച്ചി: നെട്ടൂരിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അർജുനെ കാണാനില്ലെന്നു കാണിച്ച് പിതാവ് എം.വി വിദ്യൻ ഹൈകോടതിയിൽ ന ൽകിയ ഹേബിയസ് കോർപ്പസ് ഹരജി തീർപ്പാക്കി.

അർജുൻ കൊല്ലപ്പെട്ടെന്നും ഹരജിയിലെ ഏഴാം എതിർകക്ഷിയായ നിപിൻ ജൂഡ്സൺ ആണ് ഒന്നാം പ്രതിയെന്നും പൊലിസ് അറിയിച്ചു. കൊല്ലപ്പെട്ടയാൾ അർജുൻ ആണ് എന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലും അന്വേഷണം നടക്കുന്നതിനാലും ഹേബിയസ് കോർപസ് ഹൈകോടതി തീർപ്പാക്കി.

പൊലിസിൻെറ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച്ചയുണ്ടായതായി പിതാവ് വിദ്യൻ കോടതിയെ അറിയിച്ചു. എന്നാൽ പ്രതികൾ റിമാൻഡിലാണെന്നും പനങ്ങാട് പൊലിസ് റജിസ്റ്റർ ചെയ്ത കേസിൽ കൊലപാതക കുറ്റവും അനുബന്ധ വകുപ്പുകളും ഉൾപ്പെടുത്തിയെന്നും പൊലിസ് അറിയിച്ചു.

Tags:    
News Summary - arjun murder habeas corpus act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.