ആശങ്ക വേണ്ട, അരിക്കൊമ്പൻ റേഞ്ചിലെത്തി; നിലവിൽ കേരള-തമിഴ്നാട് അതിർത്തിയിൽ

കുമളി: അരിക്കൊമ്പൻ കാട്ടാനയിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വീണ്ടും ലഭിച്ചു തുടങ്ങിയതായി റിപ്പോർട്ട്. ഇന്ന് രാവിലെയാണ് തടസപ്പെട്ട സിഗ്നൽ വനം വകുപ്പിന്‍റെ നിരീക്ഷണ കേന്ദ്രത്തിൽ വീണ്ടും ലഭിച്ചു തുടങ്ങിയത്.

പത്തോളം സ്ഥലങ്ങളിൽ നിന്നുള്ള സിഗ്നലുകളാണ് ലഭിച്ചത്. ഇതുപ്രകാരം കാട്ടാന കേരള-തമിഴ്നാട് അതിർത്തിയിലെ വനമേഖല വഴിയാണ് നിലവിൽ സഞ്ചരിക്കുന്നത്.

ഇന്നലെ ഉച്ച മുതലാണ് പെരിയാർ കടുവ സങ്കേതത്തിൽ എത്തിച്ച അരിക്കൊമ്പനിൽ നിന്നുള്ള സിഗ്നൽ ലഭിക്കുന്നത് തടസപ്പെട്ടത്. ഇതോടെ വണ്ണാത്തിപ്പാറ ഭാഗത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനയുടെ സഞ്ചാരപഥത്തെ കുറിച്ച് ആശങ്ക ഉയർന്നു.

ഇടതൂർന്ന വനവും മേഘാവൃത കാലാവസ്ഥയും കാരണം റേഡിയോ കോളറിലെ സിഗ്നൽ ലഭിക്കുന്നത് വൈകാൻ സാധ്യതയുണ്ട്.

Tags:    
News Summary - Arikomban reached the range; Currently elephant is on the Kerala-Tamil Nadu border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.