മരടിലെ ഫ്ലാറ്റ്​ പൊളിക്കൽ:​ നഗരസഭ കൗൺസിലിൽ ബഹളം, ഉത്തരവാദി സെക്രട്ടറിയെന്ന്​ അംഗങ്ങൾ

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട്​ ചർച്ച ചെയ്യാൻ നടന്ന മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ ബഹളം. നഗരസഭ സെക്രട്ടറിക്കെതിരെ ഇരുപക്ഷത്തേയും അംഗങ്ങൾ വിമർശനവുമായി രംഗത്ത്​ വന്നു. സെക്രട്ടറിയുടെ വീഴ്​ചയാണ്​ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനുള്ള ഉത്തരവിന്​ കാരണമെന്നും കൗൺസിലംഗങ്ങൾ കുറ്റപ്പെടുത്തി.

സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ കമ്മറ്റിയിലെ അംഗമായ സെക്രട്ടറി കൗൺസിലിനെ അറിയിക്കാതെ റിപ്പോർട്ട്​ സമർപ്പിച്ചുവെന്നും വിമർശനമുണ്ട്​. ഫ്ലാറ്റിലുള്ളവരെ കുടിയൊഴിപ്പിക്കുന്നത്​ അംഗീകരിക്കാൻ സാധിക്കില്ലെന്നാണ്​ കൗൺസിൽ അംഗങ്ങളുടെ നിലപാട്​.

ഫ്ലാറ്റുകൾ പൊളിച്ചു മാറ്റണമെന്ന വിധി നടപ്പാക്കാൻ സാധ്യമല്ലെന്ന്​ പ്രഖ്യാപിക്കണമെന്നും വിധിയെ​ അവിടെ താമസിക്കുന്നവരോടുള്ള മനുഷ്യാവകാശ ലംഘനമായി കണക്കാക്കി, പൊളിച്ചു കളയുന്നതിനോട്​ കൗൺസിലംഗങ്ങൾ വിയോജിപ്പ്​ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെടു​ന്ന പ്രമേയം നഗരസഭാ പ്രതിപക്ഷ നേതാവ്​ കെ.എ ദേവസി അവതരിപ്പിച്ചു.

എന്നാൽ, മരട്​ പഞ്ചായത്തായിരുന്നപ്പോൾ അന്നത്തെ പ്രസിഡൻറ്​ കെ.എ ദേവസിയും സെക്രട്ടറിയും ചേർന്നാണ്​ ഫ്ലാറ്റ്​ നിർമിക്കുന്നതിന്​ അനുമതി നൽകിയതെന്നും ഫ്ലാറ്റിലുള്ളവർ ഇന്ന്​ ഒഴുക്കുന്ന കണ്ണീരിന്​ ഉത്തരവാദി അന്ന്​ പഞ്ചായത്ത്​ പ്രസിഡൻറ്​ സ്ഥാനം വഹിച്ചിരുന്ന ​െക.എ ദേവസിയാണെന്നും കോൺഗ്രസ്​ അംഗം ജീൻസൺ പീറ്റർ ആരോപിച്ചു.

ഫ്ലാറ്റിലെ താമസക്കാർക്ക്​ വേണ്ടി നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുമെന്ന്​ നഗരസഭ അധ്യക്ഷ ടി.എച്ച്​ നാദിറ വ്യക്തമാക്കി. കൗൺസിൽ യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ച കാര്യങ്ങൾ സർക്കാറിനെ അറിയിക്കും. താമസക്കാർക്കൊപ്പം നിൽക്കാനാണ്​ ചർച്ചയിലെ പൊതുവികാരം.

വൻ സാമ്പത്തിക ബാധ്യത വരുത്തുന്നതാണ്​ കോടതി വിധി. ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട്​ പോകാനാണ്​ സർക്കാർ നിർദേശം. നിലവിലുള്ള നിരവധി ഫ്ലാറ്റുകളെ വിധി പ്രതികൂലമായി ബാധിക്കുമെന്നും ടി.എച്ച്​. നാദിറ പറഞ്ഞു.

Full View
Tags:    
News Summary - arguments in marad municipal counsil meeting -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.