25 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപുള്ളി പിടിയില്‍

മലപ്പുറം: നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയായി തമിഴ്‌നാട് കര്‍ണാടക, സംസ്ഥാനങ്ങളില്‍ 25 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നയാള്‍ പിടിയില്‍. അരീക്കോട് മൂര്‍ക്കനാട് സ്വദേശി മോളയില്‍ അബ്ദുല്‍ റഷീദിനെയാണ് മലപ്പുറം പോലീസ് തമിഴ്‌നാട്ടിലെ ഉക്കടയില്‍ വെച്ച് പിടികൂടിയത്.

പ്രതി വ്യത്യസ്ത പേരുകളിലായി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിക്കെതിരെ മലപ്പുറം ജില്ലയിലെ മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, എടവണ്ണ, തിരൂരങ്ങാടി, വാഴക്കാട് പൊലീസ് സ്റ്റേഷനുകളിലും എറണാകുളം, തൃശൂര്‍ ജില്ലകളിലുമായി 15 കേസുകള്‍ നിലവിലുണ്ട്.

അടുത്ത കാലത്തായി പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിനായി മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മലപ്പുറം ഡി.വൈ.എസ്.പി പ്രദീപിന്റെ നിര്‍ദേശ പ്രകാരം മലപ്പുറം പൊലീസ് ഇന്‍സ്പെക്ടര്‍ ജോബി തോമസും പ്രത്യേക അന്വേഷണ ടീം അംഗങ്ങളായ എസ്.ഐ. എം. ഗിരീഷ്, പി. സഞ്ജീവ്, ഐ.കെ. ദിനേഷ്, പി. മുഹമ്മദ് സലീം, കെ.പി ഹമീദലി, ജസീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Areekode native accused arrested after 25 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.