അരങ്ങിൽ ശ്രീധരന്‍റെ ഭാര്യ ഡോ. ടി.കെ. നളിനി അന്തരിച്ചു

കോഴിക്കോട്: മുൻ കേന്ദ്ര മന്ത്രിയും ജനതാദൾ നേതാവുമായിരുന്നു അരങ്ങിൽ ശ്രീധര​​െൻറ ഭാര്യ ഡോ. ടി.കെ. നളിനി (84) അന്തരിച്ചു. വെള്ളിയാഴ്​ച്ച രാത്രി പത്തോടെ കുണ്ടുപറമ്പ് ക്രസ്​റ്റ്​ ആസ്​റ്റർ ഫ്ലാറ്റിലായിരുന്നു അന്ത്യം. ദീർഘകാലം ഗൈനക്കോളജിസ്​റ്റായി പ്രവർത്തിച്ച് ബീച്ച്​  ആശുപത്രിയിൽ നിന്നും സൂപ്രണ്ടായാണ് വിരമിച്ചത്. കോട്ടപ്പറമ്പ്​ ആശുപത്രിയിലും സേവനം സേവനം അനുഷ്ഠിച്ചിട്ടുണ്ട്​. 

ആഫ്രിക്കയിൽ റെയിൽവേ ഉദ്യാഗസ്ഥനായ പരേതനായ കണ്ണൂരിലെ കെ.പി. കൃഷ്ണ​​െൻറയും പരേതയായ കണ്ണൂർ തയ്യിൽ കാര്യാൽ രാധയുടെയും മകളാണ്. സഹോദരങ്ങൾ: ഗ്ലാക്സോയിൽ നിന്നും വിരമിച്ച ടി.കെ. ബലറാം (കണ്ണൂർ), രേണുക ജറയാം(മുംബൈ), പരേതരായ കമല. സംസ്​കാരം ശനിയാഴ്​ച്ച വൈകിട്ട്​ നാലിന്​ മാവൂർ റോഡ് ശ്മശാനത്തിൽ. 


 

Tags:    
News Summary - Arangil Sreedharan Wife Dr. TK Nalini Death -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.